ഇറ്റലി ഫിഫ റാങ്ക് ലിസ്റ്റില്‍ അഞ്ചാം സ്ഥാനക്കാരാണു്. 2006 ലോകകപ്പില്‍ അപ്രതീക്ഷിതമായി സാദ്ധ്യത ലിസ്റ്റില്പോലും ഇടമില്ലാതിരുന്നിട്ടും അത്ഭുതകരമായി ലോകകപ്പ് നേടി മറ്റു ടീമുകളെ ഞെട്ടിച്ച ടീമാണു് ഇറ്റലി. ലിപ്പി പരിശീലിപ്പിക്കുന്ന ഇറ്റലി ടീമിന്റെ ക്യാപ്റ്റന്‍ കന്നവരോയും, ഇറ്റലിയുടെ ഒന്നാം നമ്പര്‍ ഗോളി ബഫനും, ചിയെല്ലിനിയും, ഗട്ടൂസോ, കമോറനേസി, പിര്‍ലോ, ഡി നത്താലെ, ഗിലാര്‍ഡിനോ എന്നിവരടങ്ങിയ പോരാളികളുമായിട്ടായിരിക്കും ലിപ്പി ദക്ഷിണാഫ്രിക്കയിലേയ്ക്കു പട നയിക്കുന്നത്. പഴയ ചില കളിക്കാരെ ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇറ്റലി വീണ്ടും അത്ഭുതങ്ങള്‍ കാണിക്കുമോ എന്നാണു് പലരും കാത്തിരിക്കുന്നത്. |
<<<<<
| കരുത്തരായ ജര്‍മനി ! ഫിഫയുടെ ലോകറാങ്ക് ലിസ്റ്റില്‍ ജര്‍മനിയുടെ സ്ഥാനം ആറാമതാണു്. ജര്‍മനി മൂന്നു പ്രാവശ്യം ലോകകപ്പ് നേടിയിട്ടുണ്ട്. ഏറ്റവും അധികം ഫൈനലുകല്‍ കളിച്ച രാജ്യങ്ങളില്‍ ബ്രസിലിനൊപ്പമാണു് ജര്‍മനിയുടെ സ്ഥാനം. ഏറ്റവും കൂടുതല്‍ സെമി ഫൈനല്‍ കളിച്ചിട്ടുള്ള രാജ്യം ജര്‍മനിയാണു്. 1982, 1986, 1990 എന്നീ ലോകകപ്പുകളില്‍ തുടര്‍ച്ചയായി ജര്‍മനി ഫൈനല്‍ കളിച്ചിട്ടുണ്ട്. ജര്‍മനിയുടെ മത്തേയൂസ് എന്ന താരമാണു് ഏറ്റവും കൂടുതല്‍ മത്സരങ്ങല്‍ കളിച്ച വ്യക്തി. 25 മത്സരങ്ങളിലാണു് മത്തേയൂസ് കളിച്ചിരിക്കുന്നത്. നാലാം ലോകകപ്പ് നേടാനുള്ള ലക്ഷ്യത്തോടെയാണു് ജര്‍മനി ദക്ഷിണാഫ്രിക്കയില്‍ എത്തുന്നത്. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലിരിക്കുന്ന ജര്‍മനിയുടെ ക്യാപ്റ്റന്‍ മിഷേല്‍ ബല്ലാക്ക് ഈ ലോകകപ്പില്‍ കളിക്കാന്‍ സാദ്ധ്യത ഇല്ല. കഴിഞ്ഞ എഫ് എ കപ്പ് ഫൈനലില്‍ പോര്‍ട്സ്മൗത്തിനെതിരെയുള്ള മത്സരത്തില്‍ ഘാനയുടെ താരം ബോട്ടെംഗ് ചവിട്ടിയാണു് ബല്ലാക്കിനു പരിക്കു പറ്റിയത്. ബല്ലാക്കിനു പകരം പിലിപ്പ് ലാമിനെയാണു് ക്യാപ്റ്റനായി നിയോഗിച്ചിരിക്കുന്നത്. 2006 - ലെ ലോകകപ്പില്‍ ജര്‍മനിയുടെ നിര്‍ണായക വിജയത്തിനു് വഴിയൊരുക്കിയ 26 കാരനായ ലാം ഫുട്ബോള്‍ പ്രേമികളുടെ ഇഷ്ടതാരമാണ്. നൊയര്‍ ആയിരിക്കും ഗോളി. ലാം അടങ്ങിയ പ്രതിരോധനിരയും, മറിന്‍, ഒസിലും, പരിശീലകനായ ലോവിന്റെ ഇഷ്ടതാരങ്ങളായ പൊഡോള്‍സ്കിയും, ക്ലോസെയും, മറ്റുകളിക്കാരും അടങ്ങിയ ഒരു ശക്തമായ ടീമാണ് ഈ പ്രാവശ്യം ദക്ഷിണാഫ്രിക്കയില്‍ എത്തുന്നത്. ഈ ലോകകപ്പില്‍ ഏതൊക്കെ വമ്പന്മാരുടെ പതനം കാണേണ്ടിവരുമെന്ന് കാത്തിരുന്നു കാണാം. |
****************
| മറഡോണയുടെ സ്വന്തം മെസ്സി ! അര്‍ജന്റീന ഫിഫ ലോകറാങ്ക് ലിസ്റ്റില്‍ ഏഴാം സ്ഥാനക്കാരാണ്. അവര്‍ രണ്ടു തവണ ലോകകപ്പ് നേടിയിട്ടുണ്ട്. ലോകത്ത് ഏറ്റവും ആരാധകരുള്ള ടീമുകളിലൊന്നാണ് അര്‍ജന്റീന. സമീപകാലത്ത് ഏറ്റവും പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള ടീമാണ് അര്‍ജന്റീന. ഇതിഹാസതാരം മറഡോണയുടെ പരിശീലനത്തില്‍ ഏറ്റവും കഴിവുറ്റ താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് അര്‍ജന്റീന 2010 ലോകകപ്പിന് ദക്ഷിണാഫ്രിക്കയില്‍ മൂന്നാം ലോകകപ്പ് നേടാനുള്ള ലക്ഷ്യവുമായി എത്തിയിരിക്കുന്നത്. അര്‍ജന്റീന ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റാന്‍ കഴിവുണ്ടായിരുന്ന മറഡോണ ഇപ്പോള്‍ തന്റെ പുതിയ ദൗത്യവുമായിട്ടാണ് പരിശീലകന്റെ കുപ്പായമണിഞ്ഞുക്കൊണ്ട് ഈ ലോകകപ്പിന് മഷെറാനൊ, റോമേരൊ, സാമുവേല്‍, ഹൈന്‍സ്, ഒട്ടമെന്റി, ഡി മാരിയ, വെരോന്‍, മെസ്സി, ടെവെസ്, ഹിഗുവൈന്‍ മിലിട്ടൊ എന്നിവരടങ്ങിയ ടീമുമായി ദക്ഷിണാഫ്രിക്കയില്‍ എത്തിയിരിക്കുന്നത്. അച്ചടക്കവും, ഒത്തിണക്കവും, മികച്ച താരങ്ങളും ഉള്ള ടീമിനു മാത്രമേ ലോകകപ്പ് നേടാന്‍ കഴിയുകയുള്ളൂ എന്നാണ് മറഡോണയുടെ അഭിപ്രായം. ചുരുക്കി പ്റഞ്ഞാല്‍ ഇതൊക്കെ താന്‍ പരിശീലിപ്പിക്കുന്ന ടീമിനുണ്ട് എന്ന ആത്മവിശ്വാസത്തിലാണ് മറഡോണ. ഫിഫയുടെ ലോകഫുട്ബോളര്‍ എന്ന ബഹുമതി പേറി നടക്കുന്ന മെസ്സിയെ ലോകം മാത്രമല്ല, സാക്ഷാല്‍ മറഡോണയും ഒരു അത്ഭുതതാരമായിട്ടാണ് കണക്കാക്കുന്നത്. മറഡോണയ്ക്ക് അര്‍ജന്റീന നിരയില്‍ വിശ്വാസമുള്ള ഒരേഒരാളാണ് മെസ്സി. ലോകകപ്പ് യോഗ്യതാമത്സരങ്ങളില്‍ നൂറോളം താരങ്ങളെവെച്ച് ചൂതാട്ടം നടത്തിയ മറഡോണ എല്ലാ കളികളിലും നിലനിര്‍ത്തിയ ഒരേഒരുതാരം മെസ്സി തന്നെ. 22 വയസുക്കാരനായ മെസ്സിയിലാണ് അര്‍ജന്റീനയും മറഡോണയും എല്ലാ പ്രതീക്ഷകളും വെച്ചിരിക്കുന്നത്. ബാഴ്സലോണ ക്ലബില്‍ കളിക്കുന്ന വിലയേറിയ ഈ താരം ഈ സീസണില്‍ മാത്രം 48 കളികളില്‍ നിന്നായി 40 ഗോളുകളാണ് നേടിയത്. പത്ത് ഗോളുകള്‍ക്ക് വഴി തുറക്കുകയും ചെയ്തു. ബാഴ്സലോണയിലേതുപോലെ പിന്തുണ നല്‍കാന്‍ കൂട്ടില്ലാത്തത് ദേശിയടീമില്‍ മെസ്സിയുടെ തിളക്കത്തിനു ഭീഷണിയാണ്. അതിന് ഒരു പരിഹാരം ഈ ലോകകപ്പില്‍ കണ്ടെത്തിയാല്‍, മെസ്സി എന്ന അര്‍ജന്റൈന്‍ പടകുതിരയെ ഒതുക്കാന്‍ ആര്‍ക്കും കഴിഞ്ഞെന്നു വരില്ല. കാര്യങ്ങല്‍ അത്ര എളുപ്പമല്ലെങ്കിലും മറഡോണയുടെ കുട്ടികള്‍ ഒത്തിണക്കത്തോടെ കളിക്കുകയും, മെസ്സിയ്ക്ക് സ്വത്ന്ത്രമായി ആക്രമണനിരയില്‍ നിറഞ്ഞു കളിക്കാന്‍ കഴിഞ്ഞാല്‍ ഒരു പക്ഷെ ഈ ലോകകപ്പ് അര്‍ജന്റീന കൊണ്ടുപോകും. എന്തായാലും ജൂണ്‍ 12-ന് നടക്കുന്ന അര്‍ജന്റീന നൈജീരിയ മത്സരത്തില്‍ ലോകം ഉറ്റുനോക്കുന്നത് ഈ അത്ഭുതതാരത്തിന്റെ കാലുകളെ തന്നെയായിരിക്കും. |
| ഇംഗ്ലണ്ടും, ഗെറാര്‍ഡും, പിന്നെ റൂണിയും ! ഫിഫ ലോകറാങ്ക് ലിസ്റ്റില്‍ ഇംഗ്ലണ്ടിന് എട്ടാം സ്ഥാനമാണ്‌ഉള്ളത്. പരിക്കുമൂലം ബെക്കാം ഇല്ലാതെയാണ് ഇംഗ്ലണ്ട് ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയില്‍ കളിക്കുക.. ഗോളി ജെയിംസ്, ആഷ്ലി കോള്‍, ടെറി, ഗെറാര്‍ഡ്, ലാമ്പാര്‍ഡ്, ലെനോന്‍, ക്രൗച്ച്, റൂണി എന്നിവരടങ്ങിയ താരങ്ങളുമായിട്ടാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയില്‍ എത്തുന്നത്. അപാര ഫോമിലുള്ള റൂണിയെ ആശ്രയിച്ചിട്ടായിരിക്കും ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ഇതുവരെ ഇംഗ്ലണ്ട് ഒരു തവണ ലോകകപ്പ് നേടിയിട്ടുണ്ട്. രണ്ടാം ലോകകപ്പ് നേടാനുള്ള ലക്ഷ്യവുമായിട്ടാണ് കപ്പേല്ലോ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് ടീം 2010 ലോകകപ്പിനെത്തുന്നത്. |
*******************
***************

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ