| അങ്ങനെ ഫുട്ബോള്‍ പ്രേമികള്‍ കാത്തിരുന്ന ആദ്യത്തെ ഫുട്ബോള്‍ മത്സരം കഴിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്ക മെക്സിക്കോയെ സമനിലയില്‍ പിടിച്ചു നിര്‍ത്തി. കളിയുടെ 18 -മത്തെ മിനിറ്റില്‍ മെക്സിക്കോയുടെ 16 -നമ്പര്‍ കളിക്കാരനായ ജുവാരെസിനു ആദ്യത്തെ മഞ്ഞ കാര്‍ഡ് കിട്ടി. 26 -മത്തെ മിനിറ്റില്‍ ദക്ഷിണാഫ്രിക്കയുടെ 13 -നമ്പര്‍ കളിക്കാരനായ ടെക്ഗസോയ്ക്കും കിട്ടി ഒരു മഞ്ഞ കാര്‍ഡ് . 45 മിനിറ്റ് കളികഴിഞ്ഞ് ഇടവേളയ്ക്കു വേണ്ടി പിരിയുമ്പോള്‍ ആരും ഗോള്‍ അടിച്ചിരുന്നില്ല. ഇടവേളയ്ക്കു ശേഷം 55- മത്തെ മിനിറ്റില്‍ ദക്ഷിണാഫ്രിക്കയുടെ 8 -നമ്പര്‍ കളിക്കാരനായ ചബലാലയുടെ മുന്നേറ്റത്തില്‍ ആദ്യഗോള്‍ പിറന്നു. 56 -മത്തെ മിനിറ്റില്‍ മെക്സിക്കോയുടെ ടോറാഡോക്കും , 69 -മത്തെ മിനിറ്റില്‍ ദക്ഷിണാഫ്രിക്കയുടെ മാസിലെലക്കും മഞ്ഞ കാര്‍ഡ് കിട്ടി. 78 - മത്തെ മിനിറ്റില്‍ മെക്സിക്കോയുടെ 4 -നമ്പര്‍ കളിക്കാരനായ റാഫേല്‍ മാര്‍ക്ക്വേസിന്റെ മുന്നേറ്റത്തില്‍ മെക്സിക്കോ ഗോള്‍ തിരിച്ചടിച്ചു . രണ്ടു ടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും ആര്‍ക്കും ജയിക്കാനുള്ള ഗോള്‍ അടിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ സമനില വഴങ്ങിക്കൊണ്ട് രണ്ടു ടീമുകളും പിരിഞ്ഞു. ഗോളടിച്ച പുലികള്‍ ! ---------------------------------------- ചബലാല ( 1 ) = ദക്ഷിണാഫ്രിക്ക മാര്‍ക്ക്വേസ് ( 1 ) = മെക്സിക്കോ ----------------------------------------------------------------- ദക്ഷിണാഫ്രിക്ക 1:1 മെക്സിക്കോ ------------------------------------------------------ |
| ഉറുഗ്വെ -- ഫ്രാന്‍സ്, ഗോള്‍രഹിത സമനില ! ------------------------------------------------------------------------------- ഇടവേളയ്ക്കു ശേഷം 58 - മത്തെ മിനിറ്റില്‍ ഉറുഗ്വെയുടെ വിക്ടരിനോ മഞ്ഞ കാര്‍ഡ് കണ്ടു. 62 -മത്തെ മിനിറ്റില്‍ ഉരുഗ്വെയ്ക്ക് കിട്ടിയൊരു ഫ്രീ കിക്ക് ഫ്രാന്‍സിന്റെ ഗോളി പിടിച്ചു. 67 -മത്തെ മിനിറ്റില്‍ ഉറുഗ്വെയുടെ ലൊതൈരോയ്ക്കും, 68 -മത്തെ മിനിറ്റില്‍ ഫ്രാന്‍സിന്റെ തുലാലെയ്ക്കും മഞ്ഞ കാര്‍ഡ് കിട്ടി. രണ്ടാം പകുതിയില്‍ കളി കൂടുതല്‍ വാശിയേറിയതായിരുന്നു. 80 -മത്തെ മിനിറ്റില്‍ ലൊതൈരോയ്ക്ക് രണ്ടാമത്തെ മഞ്ഞ കാര്‍ഡ് കിട്ടിയതിനെ തുടര്‍ന്ന്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തേയ്ക്ക് പോകേണ്ടി വന്നു. അവസാന നിമിഷത്തില്‍ ഉറുഗ്വെയുടെ ലുഗാനോയ്ക്കും കിട്ടി ഒരു മഞ്ഞ കാര്‍ഡ്. ഒടുവില്‍ ആര്‍ക്കും ഗോള്‍ അടിക്കാന്‍ കഴിയാതെ കളി സമനിലയില്‍ അവസാനിച്ചു. ഉറുഗ്വെ 0 : 0 ഫ്രാന്‍സ് ----------------------------------- |
***************

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ